പവന് 1,520 രൂപ കൂടി; സ്വര്‍ണവില വീണ്ടും റിക്കാര്‍ഡിലെത്തി


കൊച്ചി: സ്വർണവില വീണ്ടും റിക്കാർഡിലെത്തി. പവന് 1,520 രൂപ കൂടി 97,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയായി.രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഈ വർധനവ്. തിങ്കളാഴ്ച 95,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ഒരു ലക്ഷം കടന്നും സ്വർണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ശനിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. എന്നാല്‍ വീണ്ടും ഒരു ലക്ഷത്തിന് അടുത്തേക്ക് കുതിക്കുകയാണ് സ്വർണവില.

അന്താരാഷ്ട്ര വിപണിയില്‍ സ്വർണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണം.

Post a Comment

Previous Post Next Post