സ്വര്‍ണവില 1200 രൂപ വീണ്ടും കുറഞ്ഞു; വന്‍ ഇടിവില്‍ സ്വര്‍ണം, പുതിയ പവന്‍, ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. രാവിലെ 600 രൂപ കുറഞ്ഞ പിന്നാലെ ഉച്ചയ്ക്ക് ശേഷം 1200 രൂപ താഴ്ന്നു. ഇനിയും വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ 4382 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം ഇപ്പോള്‍ 3900ത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലും വില കുറയുന്നത്.അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര കരാറിന് ധാരണയായത് വിപണിക്ക് ഉത്തേജനം നല്‍കിയിട്ടുണ്ട്. ഓഹരി വിപണി കുതിക്കുമെന്നാണ് കരുതുന്നത്. ഈ വേളയില്‍ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുകയാണ്. സ്വര്‍ണം വിറ്റഴിക്കല്‍ കൂടി വരികയാണെന്നും ഇതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

Post a Comment

Previous Post Next Post