സിബിഎസ്‌ഇ 10, 12 ക്ലാസിൻ്റെ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു


ഡല്‍ഹി: സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17 മുതല്‍ പരീക്ഷ ആരംഭിക്കും.രാവിലെ 10:30ന് ആരംഭിക്കുന്ന വിധത്തിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിദ്യാർത്ഥികള്‍ക്ക് പൂർണ്ണമായ ഷെഡ്യൂള്‍ ലഭിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ശുപാർശകള്‍ക്ക് അനുസൃതമായി, 2026 മുതല്‍, പത്താം ക്ലാസ് വിദ്യാർത്ഥികള്‍ക്ക് ഒരു അധ്യയന വർഷത്തില്‍ രണ്ട് ബോർഡ് പരീക്ഷകള്‍ നടത്തുമെന്നും സിബിഎസ്‌ഇ പ്രഖ്യാപിച്ചു.2025 സെപ്റ്റംബർ 24ന് തന്നെ 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ ഡാറ്റയെ അടിസ്ഥാനമാക്കി, പരീക്ഷയ്ക്ക് 146 ദിവസം മുമ്ബ്, താല്‍ക്കാലിക തീയതിയുടെ ഷീറ്റ് പുറത്തിറക്കിയെന്നും സിബിഎസ്‌ഇ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാർത്ഥികള്‍ക്ക് തയ്യാറെടുപ്പിനായി മതിയായ സമയം നല്‍കുമെന്നും ബോർഡ് അറിയിച്ചു. മാർച്ച്‌ പത്തിനാണ് പത്താംക്ലാസ് പരീക്ഷകള്‍ അവസാനിക്കുന്നത്.
cbse.gov.in വഴി പൂർണ വിവരമറിയാം

Post a Comment

Previous Post Next Post