ഡല്‍ഹി: നവരാത്രി ആഘോഷത്തിന് തുടക്കം കുറിക്കുന്ന ദിവസം തന്നെ രാജ്യത്ത് ജിഎസ്‌ടി പരിഷ്‌കരണം ആരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാവപ്പെട്ടവർക്കും മധ്യവർഗത്തില്‍പ്പെട്ടവർക്കും യുവജനങ്ങള്‍ക്കും വനിതകള്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ജിഎസ്‌ടി പരിഷ്‌കരണം ഗുണം ചെയ്യും.
ജിഎസ്‌ടി സേവിംഗ് ഉത്സവത്തിനാണ് തിങ്കളാഴ്ച തുടക്കമാകുന്നത്. രാജ്യത്തിന്‍റെ വളർച്ചയ്ക്ക് ഊർജം നല്‍കുന്ന ജിഎസ്ടി പരിഷ്കരണമാണ് നടപ്പിലാകുന്നത്. പുതിയ ജിഎസ്ടി ഘടന നടപ്പാക്കുമ്ബോള്‍ എല്ലാവർക്കും ഗുണമുണ്ടാകും. തിങ്കളാഴ്ച മുതല്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കും.ഈ പരിഷ്കാരം ഇന്ത്യയുടെ വികസനം ശക്തിപ്പെടുത്തും. ഈ മാറ്റം സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. മധ്യവർഗം, യുവാക്കള്‍, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങള്‍ വളരെ കുറഞ്ഞ ചിലവില്‍ നിറവേറ്റപ്പെടും. നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു സ്വപ്‌പ്നം കൂടി സാക്ഷാത്‌കരിക്കുന്നു. ഒരു രാജ്യം ഒരു നികുതി എന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. 99 ശതമാനം സാധനങ്ങളും 5% എന്ന നികുതിയിലെത്തും. നികുതി ഘടന ലഘൂകരിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post a Comment