തളിപ്പറമ്പ്: നാടുകാണി പെട്രോൾ പമ്പിൽ സിംഹത്തെ കണ്ടതായുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം വ്യാജം. ഇന്ന് പുലർച്ചെ നാടുകാണി നയാറ പെട്രോൾ പമ്പിലെ സിസിടിവിയിൽ സിംഹത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞു എന്ന നി ലയിലാണ് വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്. ഇത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.അതുകൊണ്ട് തന്നെ വീഡിയോയുടെ വസ്തുത മനസിലാക്കാൻ വിശദമായ പരിശോധന നടത്തി. ഇതിൻ്റെ ഭാഗമായി വീഡിയോയുടെ ഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കി. ഇതിന്റെ ഫലം പറയുന്നത് ഈ വീഡിയോ ഗുജറാത്തിലെ ഗിർ വനമേഖലയിൽ നിന്നുള്ളതാണ് എന്നാണ്.
ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ പെട്രോൾ പമ്പിൽ സിംഹത്തെ കണ്ടു എന്ന തലക്കെട്ടോടെ ദേശീയ മാധ്യമമായ മിറർ നൗസമാന വീഡിയോ 2024 സെപ്റ്റബർ ഒമ്പതിന് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഗുജറാത്ത് എന്ന ഹാഷ്‌ടാഗോടെ വീഡിയോ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തിട്ടുള്ളതാണെന്നും കാണാം വീഡിയോ തളിപ്പറമ്പ് നാടുകാണിയിൽ നിന്നുള്ളതല്ല, ഗുജറാത്തിലെ ഗിറിൽനിന്നുള്ളതാണെന്ന്
Post a Comment