തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില വർധിപ്പിക്കാനുള്ള നടപടികള്‍ പൂർത്തിയായി വരികയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.
വില വർധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണ്. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വർധനവ് ഉണ്ടാകും. ഏറ്റവും കൂടുതല്‍ പാലിന് വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷനാണ് മന്ത്രിയുടെ മറുപടി.
GST കുറക്കുന്ന ഘട്ടത്തില്‍ പാലിന് വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മില്‍മ ചെയർമാൻ കെ.എസ് മണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ വില വർധിപ്പിക്കേണ്ട എന്ന നിലപാടിലാണ് മില്‍മ. അതിനിടെ പാല്‍ വില കൂട്ടുന്നതിനെ ചൊല്ലി മില്‍മ ബോർഡ് യോഗത്തില്‍ തർക്കമുണ്ടാകുകയും ചെയ്തിരുന്നു.
Post a Comment