സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ച് 77,640 രൂപയായി. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 9705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഭരണമായി വാങ്ങുമ്പോൾ വില ഇനിയും കൂടും. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ചരിത്രവിലയിൽ സ്വർണം: കുതിച്ച് കയറ്റം!
Alakode News
0
Post a Comment