കൊച്ചി: സംസ്ഥാന ലോട്ടറി വില 40 രൂപയില്‍ നിന്ന് 50 ആയി വർധിപ്പിച്ചതിലും വില്‍പ്പന, സമ്മാന കമ്മിഷനുകളില്‍ കുറവ് വരുത്തിയതിലും പ്രതിഷേധിച്ച് കേരള ലോട്ടറി ഏജന്‍റ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ഐഎൻടിയുസി വെള്ളിയാഴ്ച്ച ലോട്ടറി ബന്ദിന് ആഹ്വാനം ചെയ്തു.ആറു മാസത്തിനുള്ളില്‍ ലോട്ടറി ജിഎസ്‌ടി 40 ശതമാനമായി വർധിച്ചതിന്‍റെ പേരില്‍ സമ്മാനങ്ങളിലും വില്‍പ്പന കമ്മിഷനിലും പ്രൈസ് കമ്മിഷനിലും വലിയ കുറവാണ് സംസ്ഥാന സർക്കാർ വരുത്തിയിട്ടുള്ളത്. ഇത് ലോട്ടറി എടുക്കുന്ന ജനങ്ങളോടുള്ള വഞ്ചനയും, ഏജന്‍റുമാരോടും വില്‍പ്പനക്കാരോടുമുള്ള ചതിയുമാണെന്ന് അസോസിയേഷൻ ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ടിക്കറ്റ് വില 40 ല്‍ നിന്ന് 50 രൂപ ആക്കിയപ്പോള്‍, നിലവിലുണ്ടായിരുന്ന 50 രൂപ വിലയുള്ള ഫിഫ്റ്റി - ഫിഫ്റ്റി ടിക്കറ്റിന്‍റെ സമ്മാനത്തുകയെക്കാള്‍ ഗണ്യമായ കുറവ് വരുത്തിയാണ് പുതിയ 50 രൂപ ടിക്കറ്റ് ഇറക്കിയത്. ആറ് മാസങ്ങള്‍ക്ക് ശേഷം ജിഎസ്‌ടി വർധനവിലൂടെ ഒരു കോടി എട്ട് ലക്ഷം ടിക്കറ്റില്‍ മൂന്നു കോടി അറുപത്തൊന്നു ലക്ഷം രൂപയുടെ വരുമാനമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് വർധിച്ചത്.
Post a Comment