യുപിഐ സെറ്റില്‍മെൻ്റ് നിയമം മാറുന്നു; ഫോണ്‍പേ, ജിപേ, പേടിഎം ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസം!


യുപിഐ വഴിയുള്ള പണമിടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാൻ വേണ്ടി നാഷണല്‍ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) സെറ്റില്‍മെൻ്റ് നിയമങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തി.ഈ മാറ്റങ്ങള്‍ ഫോണ്‍പേ, ജിപേ, പേടിഎം പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കും ബാങ്കുകള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. അംഗീകൃത പണമിടപാടുകള്‍ക്കും തർക്കത്തിലുള്ളവയ്ക്കുമായാണ് പുതിയ മാറ്റങ്ങള്‍ വന്നിരിക്കുന്നത്. ബാങ്കുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറെ ആശ്വാസകരമാകുന്നതാണ് ഈ മാറ്റം. നവംബർ മൂന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. പണമിടപാടില്‍ ഏറെ ശ്രദ്ധ നല്‍കേണ്ട ആർടിജിഎസ് ഉപയോക്താക്കള്‍ക്കാണ് പുത്തൻ പരിഷ്‌കരണം ഏറെ സഹായകരമാകുക.
ഇടപാടുകള്‍ സംബന്ധിച്ച പരാതികള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും തീർപ്പാക്കാൻ ഈ മാറ്റം ബാങ്കുകളെ സഹായിക്കും. ആർടിജിഎസിലൂടെ ഒരു ദിവസം പത്ത് സെറ്റില്‍മെന്റ് സൈക്കിളുകളാണ് ഇനി യുപിഐ നല്‍കുക, ഇതില്‍ അംഗീകൃത പണമിടപാടുകളും തർക്കത്തിലുള്ളവയും ഉള്‍പ്പെടും. പണമിടപാടുകളുടെ എണ്ണം വർധിച്ചതോടെയാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ദിനംപ്രതിയുള്ള സെറ്റില്‍മെന്റ് പ്രക്രിയ സമയബന്ധിതമായി പൂർത്തായാക്കുക എന്ന ലക്ഷ്യത്തോടെയാണ് അംഗീകൃത – തർക്ക ഒത്തുതീർപ്പുകള്‍ വേർതിരിക്കാൻ തീരുമാനിച്ചത്. ഈ നിയമപരമായ മാറ്റങ്ങള്‍ UPI ഇടപാടുകള്‍ നടത്തുന്ന കോടികണക്കിന് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

Post a Comment

Previous Post Next Post