പരിയാരത്ത് മെത്തഫിറ്റാമിനുമായി യുവതി പിടിയില്‍

പഴയങ്ങാടി : പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ജസീറലി ഇ.വൈയും സംഘവും പരിയാരം ആയുർവ്വേദ ആശുപത്രിക്ക് സമീപം നടത്തിയ പരിശോധനയില്‍ 0. 375 മില്ലി ഗ്രാം മെത്തഫിറ്റാമിനുമായി വെള്ളൂർ സ്വദേശി പി.

പ്രജിത (30) അറസ്റ്റില്‍. യുവതി മെത്തഫിറ്റമിൻ വില്‍പ്പനയിക്ക് ശ്രമിക്കുന്നിനിടയിലാണ് പിടിയിലായത്.
പരിയാരം മെഡിക്കല്‍ കോളേജ് പരിസരങ്ങള്‍ തിരഞ്ഞെടുക്കുന്നത് തിരക്ക് ഉള്ള സ്ഥലങ്ങള്‍ ആള്‍ക്കാർ ശ്രദ്ധിക്കില്ലെന്ന വിശ്വാസത്തിലാണ് കണ്ണൂർ - കാസർഗോഡ് ജില്ലകളില്‍ യുവതി യുവാക്കാള്‍ക്ക് രാസ ലഹരി എത്തിക്കുന്ന പ്രധാന പ്രതി പിടിയിലായത് . റെയ്ഡ് നടത്തിയ എക്സൈസ് സംഘത്തില്‍ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സർവ്വഞ്ജൻ.എം.പി പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ശ്രീകുമാർ. വി. പി , രജിരാഗ്. പി.പി സിവില്‍ എക്സൈസ് ഓഫിസർ രമിത്ത് . കെ വിനിത സിവില്‍ എക്സൈസ് ഓഫിസർ ഷൈമ.കെ. വി ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post