തലചോറിനിടെ വളരുന്ന ടൂമർ മൂലം അധിക കാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടർമാര്‍ വിധിയെഴുതിയതിന് പിന്നാലെ യുവാവ് തന്‍റെ ഏറെക്കാലമായുള്ള ആഗ്രഹം സാധിച്ചു.അതെ അദ്ദേഹം വിവാഹിതനായി. യുകെയിലെ സറേയില്‍ നിന്നുള്ള 25 -കാരനായ മാക്സ് വാർഡി എന്ന യുവാവാണ് ഡോക്ടര്‍മാർ തന്‍റെ വിധിയെഴുതിയതിന് പിന്നാലെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. മാക്സ് വിവാഹം ചെയ്തതാകട്ടെ തന്‍റെ ദീര്‍ഘകാല പ്രണയിനിയായ ജോർജി ഇംഗീഷിനെയും.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മാക്സിന് തന്‍റെ കാലില്‍ ഒരു മരവിപ്പ് അനുഭവപ്പെട്ട് തുടങ്ങിയത്. ആദ്യം ഡോക്ടര്‍മാരും അത് കാര്യമാക്കിയില്ല. അവര്‍ മരവിപ്പിനുള്ള ചികിത്സയാണ് ആരംഭിച്ചതും. എന്നാല്‍ മെയ് ആയപ്പോഴേക്കും മാക്സിന് ഇടയ്ക്കിടെ തലവേദന അനുഭവപ്പെടാൻ തുടങ്ങി. ഇത് ജോലി സംബന്ധമായ സമ്മർദ്ദം മൂലമാണെന്ന് മാസ്ക് കരുതി. എന്നാല്‍ ആഴ്ചകളും മാസങ്ങളും കഴിയുന്നതോടെ ശരീരത്തിലെ ഓരോ അവയവങ്ങളായി പണി മുടക്കുന്നത് മാക്സ് സ്വയം തിരിച്ചറിഞ്ഞു.
പിന്നീട് ഒരു ദിവസം ജിമ്മില്‍ വച്ച് തന്‍റെ കാഴ്ച മങ്ങുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നാലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് സിടി സ്കാന്‍ നിര്‍ദ്ദേശിച്ചു. സിടി സ്കാനില്‍ മാക്സിന്‍റെ തലച്ചോറിന്‍റെ ഇടത് വശത്ത് ഒരു ട്യൂമര്‍ കണ്ടെത്തി. പിന്നാലെ നടത്തിയ ബയോപ്സിയില്‍ ഏറ്റവും മോശം അവസ്ഥയായ ഗ്രേഡ് 4 ഗ്ലിയോബ്ലാസ്റ്റോമയാണെന്ന് മാക്സിനെന്ന് ഡോക്ടർമാര്‍ സ്ഥിരീകരിച്ചു. മസ്തിഷ്ക കാൻസറിന്‍റെ ഏറ്റവും മോശമായ അവസ്ഥയിലായിരുന്നു ആ സമയം മാക്സ് . ഇതോടെയാണ് മാക്സിന് മാസങ്ങളുടെ ആയുസ് മാത്രമാണ് ബാക്കിയുള്ളതെന്ന് ഡോക്ടർമാര്‍ വിധിച്ചത്. 12 മുതല്‍ 18 മാസം വരെ എന്നായിരുന്നു ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചതെന്ന് ബ്രെയിന്‍ ട്യൂമര്‍ റിസര്‍ച്ച് എഴുതുന്നു.
Post a Comment