നല്ല ഉറക്കത്തിന് എത്ര മണിക്കൂര്‍ മുൻപ് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യണം? ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്!

നമ്മുടെയെല്ലാം ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി സ്മാർട്ട്‌ഫോണുകളും ലാപ്ടോപ്പുകളും മാറിയിരിക്കുന്നു.എന്നാല്‍, ഈ ഡിജിറ്റല്‍ ലോകം നമുക്ക് നല്‍കുന്ന സൗകര്യങ്ങള്‍ക്കൊപ്പം വലിയൊരു ആരോഗ്യപ്രശ്നവും സൃഷ്ടിക്കുന്നുണ്ട്: ഉറക്കമില്ലായ്മ. രാത്രി ഉറങ്ങാൻ കിടക്കുമ്ബോഴും ഫോണില്‍ നോക്കി സമയം കളയുന്നത് ഒരു ശീലമായി മാറിയ പലർക്കും അത് അവരുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് തിരിച്ചറിയാൻ സാധിക്കാറില്ല.
നമ്മുടെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതെ വരുമ്ബോള്‍ അത് മാനസികവും ശാരീരികവുമായ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉറക്കത്തിന് മുൻപുള്ള സ്ക്രീൻ ഉപയോഗം എങ്ങനെ നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നുവെന്നും, അത് ഒഴിവാക്കാൻ നാം എന്തൊക്കെ ചെയ്യണമെന്നും അറിയാം.
നീലവെളിച്ചത്തിന്റെ കെണിയും മെലാറ്റോണിന്റെ കുറവും
നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുന്ന പ്രധാന ഹോർമോണാണ് മെലാറ്റോണിൻ. ഇരുട്ടാവുന്നതിന് അനുസരിച്ച്‌ ഈ ഹോർമോണിന്റെ ഉത്പാദനം വർദ്ധിക്കുകയും, അത് നമ്മെ ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍, സ്മാർട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, കമ്ബ്യൂട്ടറുകള്‍ എന്നിവയില്‍ നിന്ന് പുറത്തുവരുന്ന നീലവെളിച്ചം (Blue light) തലച്ചോറിന് പകലാണെന്നുള്ള തെറ്റായ സന്ദേശം നല്‍കുന്നു.
ഇത് മെലാറ്റോണിന്റെ ഉത്പാദനം വൈകിപ്പിക്കുകയും, അതുവഴി നമ്മുടെ ഉറക്കത്തിന്റെ സ്വാഭാവിക താളം തെറ്റിക്കുകയും ചെയ്യും. നോർവീജിയൻ സർവകലാശാലയിലെ 45,000 വിദ്യാർത്ഥികളില്‍ നടത്തിയ ഒരു പഠനം ഇതിന് അടിവരയിടുന്നു. ഉറങ്ങാൻ പോകുന്നതിന് ശേഷം ഒരു മണിക്കൂറിലധികം സ്ക്രീൻ ഉപയോഗിച്ചവരില്‍ ഉറക്കമില്ലായ്മയുടെ സാധ്യത 59% വർധിക്കുകയും, ഉറക്കത്തിന്റെ സമയം 25 മിനിറ്റോളം കുറയുകയും ചെയ്തതായി ഈ പഠനം കണ്ടെത്തി.

Post a Comment

Previous Post Next Post