'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്': അഹാൻ അനൂപിന് സ്പീക്കറുടെ അതിഥി ക്ഷണം


കണ്ണൂർ:  മൂന്നാം ക്ലാസിലെ മലയാളം ഉത്തരക്കടലാസില്‍, ഒരു കളിയുടെ നിയമാവലിയായി 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്' എന്ന് എഴുതി പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനത്തിന് അർഹനായ അഹാൻ അനൂപിനും കുടുംബത്തിനും സ്പീക്കറുടെ അതിഥിയായി നിയമസഭയിലേക്ക് ക്ഷണം.കഴിഞ്ഞ ദിവസമാണ് ക്ഷണം അറിയിച്ചുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശം അഹാൻ പഠിക്കുന്ന ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവില്‍ ഗവ. യു.പി. സ്കൂളില്‍ ലഭിച്ചത്. സെപ്റ്റംബർ 17-ന് വൈകീട്ട് കണ്ണൂരില്‍നിന്ന് വിമാനമാർഗം തിരുവനന്തപുരത്തേക്ക് പോകും.
സ്പീക്കറോടൊപ്പം പ്രഭാതഭക്ഷണം, നിയമസഭ, നിയമസഭാ മ്യൂസിയം സന്ദർശനം, സ്പീക്കറുമായി കൂടിക്കാഴ്ച, സഭാ ടി.വി. അഭിമുഖം എന്നിങ്ങനെയാണ് അഹാൻ്റെ യാത്രാവിവരങ്ങള്‍. 18-ന് വൈകീട്ട് ട്രെയിൻമാർഗം തിരിച്ച്‌ തലശ്ശേരിയിലേക്ക് മടങ്ങും.

Post a Comment

Previous Post Next Post