ഓപ്പറേഷൻ നൂംകൂര്‍; പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീടുകളിലടക്കം റെയ്ഡുമായി കസ്റ്റംസ്


പ്രഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീടുകളിലടക്കം 30 ഇടങ്ങളില്‍ പരിശോധനയുമായി കസ്റ്റംസ്. ഓപ്പറേഷൻ നുംകൂർ എന്നു പേരിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി ഇന്ന് നടത്തുന്ന റെയ്ഡില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പരിശോധന നടക്കുന്നുണ്ട്.വില കൂടിയ ആഢംബര വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ നുംകൂർ. ഇത്തരത്തില്‍ വാഹനങ്ങള്‍ കൈപറ്റിയ ഉപഭോക്താക്കളെ തേടിയാണ് ഇന്ന് പരിശോധന നടത്തുന്നത്. നുംകൂർ എന്നാല്‍ ഭൂട്ടാൻ ഭാഷയില്‍ വാഹനം എന്നാണ് അർഥം.
പൃഥ്വിരാജിന്‍റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാല്‍ മടങ്ങി പോയെന്നാണ് വിവരം. കൊച്ചിയില്‍ തേവരയിലെ പൃഥ്വിരാജിന്‍റെ ഫ്ലാറ്റിലും പനമ്ബള്ളി നഗറിലെ ദുല്‍ഖറിന്‍റെ വീട്ടിലും പരിശോധന തുടരുകയാണ്.

Post a Comment

Previous Post Next Post