കൊച്ചി: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഗ്രാമിന് 10,490 രൂപയും പവന് 83,920 രൂപയുമായി.
ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 10,575 രൂപയും പവന് 84,600 രൂപയുമായിരുന്നു ഇന്നലത്തെ വില. രണ്ടുദിവസം കൊണ്ട് പവന് 920 രൂപയാണ് കുറഞ്ഞത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്വർണവില കുതിച്ചുയർന്നിരുന്നു. ഈ ദിവസങ്ങളില്‍ രാവിലെയും ഉച്ചക്കുമായി രണ്ടുതവണയാണ് വില വർധിച്ചത്. തിങ്കളാഴ്ച രാവിലെ 340 രൂപ വർധിച്ച് പവന്റെ വില 82,560ലെത്തിയിരുന്നു. ഉച്ചക്കു ശേഷം ഗ്രാമിന് 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു ഗ്രാമിന്റെ വില 10,365 രൂപയായി വർധിച്ചു. പവന് 360 രൂപ വർധിച്ച് 82,920 രൂപയുമായി. ചൊവ്വാഴ്ച രാവിലെ ഗ്രാമിന് 115 രൂപയുടെയും പവന് 920 രൂപയുടെയും വർധനവാണുണ്ടായത്. ഉച്ചക്ക് ശേഷം ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും കൂടി. ഇതോടെ ഗ്രാമിന് 10,605 രൂപയും പവന് സ്വർണത്തിന്റെ വില 84840 രൂപയായി കുതിച്ചുയർന്നു. ഇതാണ് സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന വില.
Post a Comment