രാജ്യത്തെ നടുക്കിയ കരൂർ തമിഴക വെട്രി കഴകകം റാലിയിലെ മഹാദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. 17 സ്ത്രീകളും 9 കുട്ടികളും അടക്കമുള്ളവരാണ് മരിച്ചത്.നിലവില്‍ 111 പേർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ദുരന്തത്തിനിടെ നിരവധി പേരെ കാണാതായതായും റിപ്പോർട്ടില്‍ പറയുന്നു.
ദുരന്തത്തില്‍ ടിവികെ തലവനും നടനുമായ വിജയ്ക്കെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ദുന്തത്തിന് പിന്നാലെ യാതൊന്നും മിണ്ടാതെയാണ് വിജയ് ചെന്നൈയ്ക്ക് മടങ്ങിയത്. ട്രിച്ചി വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവർത്തകരോടും അദ്ദേഹം പ്രതികരിച്ചില്ല.പിന്നാലെ നടനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ രംഗത്തെത്തി.
അതേസമയം സംഭവത്തില്‍ സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 1 ലക്ഷവും നല്‍കും. സംഭവത്തില്‍ സമ്മേളനം നടത്താൻ അനുമതി തേടി കത്ത് നല്‍കിയ ടിവികെ ജില്ലാ പ്രസിഡന്റ് മതിയഴകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment