കണ്ണൂരിലെ കേളകം ബീവ്റേജ് ഔട്ട്ലെറ്റ് തുറക്കാൻ വൈകിയത് 2 മണിക്കൂര്‍ ; പ്രതിഷേധിച്ച്‌ ഉപഭോക്താക്കള്‍

ഇരിട്ടി: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായകേളകം ടൗണിലെ ബീവറേജ് ഔട്ട് ലെറ്റ് തിങ്കളാഴ്ച തുറക്കാൻ 2 മണിക്കൂറോളം വൈകി.സാധാരണ 10 മണിക്ക് തുറക്കുന്ന കേളകം ബീവറേജ് ഔട്ട്ലെറ്റ് ഇന്ന് 12 മണിക്കാണ് തുറന്നത്. ഇതോടെ മദ്യം വാങ്ങാൻ എത്തിയവർ പ്രതിഷേധിക്കുകയായിരുന്നു. രാവിലെ മുതല്‍ കേളകം ഔട്ട്ലെറ്റില്‍ മദ്യം വാങ്ങാൻ എത്തിയവരുടെ നീണ്ട നിരയായിരുന്നു.എന്നാല്‍ താഴ്ഭാഗത്തെ ഷോപ്പ് തുറന്നെങ്കിലും മദ്യം നല്‍കാത്തതിനെ തുടർന്നാണ് ജനങ്ങള്‍ പ്രതിഷേധിക്കുവാൻ തുടങ്ങുകയായിരുന്നു. സംസ്ഥാനത്താകമാനം ബീവറേജ് ഔട്ട്ലെറ്റുകളിലെ സർവ്വർ അപ്ഡേറ്റില്‍ തകരാർ സംഭവിച്ചതാണ് മദ്യ വില്പനശാല തുറക്കാൻ വൈകിയത് എന്നാണ് അധികൃതരുടെ വിശദീകരണം. 12 മണിയോടെയാണ് സെർവ്വർ തകരാർ പരിഹരിച്ച്‌ ഔട്ട്ലെറ്റ് പ്രവർത്തിക്കാൻ തുടങ്ങിയത്. സംഭവത്തില്‍ ബെവ്കോ അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post