മാതമംഗലത്ത് ബൈക്ക് അപകടത്തില്‍ 2 പേര്‍ മരിച്ചു: ഒരാള്‍ക്ക് പരുക്കേറ്റു


പയ്യന്നൂർ : മാതമംഗലത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേർ മരിച്ചു.ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.എരമം-കടേക്കര മേച്ചറ പാടി അംഗൻവാടിക്ക് സമീപം ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.രണ്ടുപേർ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു നാട്ടുകാർ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.എരമം ഉള്ളൂരിലെ വിജയൻ (50) രതിഷ്(40) എന്നിവരാണ് മരിച്ചത്.അപകടം നടന്ന റോഡിന്റെ മറ്റൊരു വശത്ത് ബൈക്ക് അപകടത്തില്‍ ശ്രീദുല്‍ (27 ) അപകടത്തില്‍പ്പെട്ട വീണുകിടക്കുന്നുണ്ടായിരുന്നു.ശ്രീദുലിനെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ശ്രീദുല്‍ പറയുന്നത് രണ്ടുപേർ റോഡില്‍ കിടക്കുന്നത് കണ്ടു ബൈക്ക് വെട്ടിച്ചപ്പോഴാണ് തനിക്ക് അപകടം പറ്റിയതെന്നണ്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post