നാട് നടുങ്ങി...! കണ്ണൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍


പരിയാരം(കണ്ണൂർ):  കണ്ണൂരില്‍എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്ബതികളുടെ മകന്‍ അജുല്‍രാജ്(12)ആണ് മരിച്ചത്.
പ്രതേകിച്ച്‌ കാരണങ്ങളൊന്നും അറിയില്ലെങ്കിലും സ്‌ക്കൂള്‍ ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ വിജിനയും ഇളയമകളും ഉറങ്ങാന്‍ കിടന്നിരുന്നു. വൈകുന്നേരം 5.15 ന് ഇവര്‍ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് അജുല്‍രാജിനെ മരിച്ച നിലയില്‍ കണ്ടത്.
പിലാത്തറ മേരിമാത ഇംഗ്ലീഷ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post