തിരുവനന്തപുരം: പത്തുവർഷം പൂർത്തിയായ എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും നിർബന്ധമായും കെവൈസി പുതുക്കണമെന്നും അല്ലാത്തപക്ഷം പണം പിൻവലിക്കലടക്കം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്‌എല്‍ബിസി) കണ്‍വീനർ കെ.എസ്.പ്രദീപ് പറഞ്ഞു. കേരളത്തില്‍ 57 ലക്ഷം അക്കൗണ്ടുകളാണ് കെവൈസി കാലാവധി കഴിഞ്ഞവയായുള്ളത്.
കെവൈസി പുതുക്കാത്തതിന്റെപേരില്‍ ഇതിനകംതന്നെ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെട്ടുതുടങ്ങിയിട്ടുണ്ട്. 2014-15 കാലയളവില്‍ വിവിധ സബ്സിഡികള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി സീറോ ബാലൻസ് സ്വഭാവത്തില്‍ എടുത്ത പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളാണ് കെവൈസി പുതുക്കലില്‍ പിന്നിലുള്ളത്.
നടപടികള്‍ പൂർത്തിയാക്കിയില്ലെങ്കില്‍ സബ്സിഡിത്തുകയടക്കം പിൻവലിക്കാനാകാത്ത സാഹചര്യമുണ്ടാകും. ചെക്കുകളുള്ള അക്കൗണ്ടുകളില്‍ ചെക്ക് മടങ്ങാനും ഇടയാകും. ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ നല്‍കിയാണ് കെവൈസി പുതുക്കേണ്ടത്.
Post a Comment