ഡല്‍ഹി: ഓണ്‍ലൈൻ ഗെയിമിങ് ആപ്പുകള്‍ക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. കഴിഞ്ഞ ബുധനാഴ്ച ലോക്സഭയിലും വ്യാഴാഴ്ച രാജ്യസഭയിലും ബില്‍ പാസാക്കിയിരുന്നു.
പണം വെച്ചുള്ള ഓണ്‍ലൈൻ ഗെയിമിങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ദ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓണ്‍ലൈൻ ഗെയിമിങ് ബില്‍.
പണം വെച്ചുള്ള ഓണ്‍ലൈൻ ഗെയിമിങ്ങിന് മൂന്നുവർഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏർപ്പെടുത്തണമെന്നും ബില്‍ വ്യക്തമാക്കുന്നുണ്ട്. ഓണ്‍ലൈൻ ഗെയിമുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനാണ് നിയമഭേദഗതി വന്നിരിക്കുന്നത്. ഓണ്‍ലൈൻ വാതുവയ്പ്പുകള്‍ക്കു ശിക്ഷയും പിഴയും ഏർപ്പെടുത്തും. സെലിബ്രിറ്റികള്‍ ഗെയിമിങ് ആപ്പുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നതും ബില്ലില്‍ നിരോധിച്ചിട്ടുണ്ട്. ആപ്പുകള്‍ പരസ്യം ചെയ്താല്‍ രണ്ടുവർഷംവരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാല്‍ മൂന്നു മുതല്‍ 5 വർഷം വരെ തടവും 2 കോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.
Post a Comment