സാഹിത്യക്കാരൻ എംകെ സാനു (98) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വീഴ്ചയിൽ ഇടുപ്പെല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ന്യുമോണിയ ബാധയുണ്ടെന്നും ശ്വാസ തടസം ഉണ്ടെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.എം കെ സാനു വിടപറഞ്ഞ വർത്തയാണെത്തുന്നത്. എഴുത്ത്, സാഹിത്യം, സാഹിത്യ വിമർശകൻ, ജീവചരിത്രകാരൻ, അധ്യാപകൻ എന്നിങ്ങനെ മലയാളത്തെ ധന്യമാക്കിയ സാംസ്കാരിക നായകനാണ് എംകെ സാനു. 1928 ഒക്ടോബർ 27നു ആണ് സാനു ആലപ്പുഴയിൽ ജനിക്കുന്നത്. 'പ്രഭാതദർശനം'ത്തിൽ തുടങ്ങി അനേകം സാഹിത്യ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് ഉൾപ്പെടെ നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
Post a Comment