കോതമംഗലം: ആണ്‍സുഹൃത്തിന് വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അഥീന കൊലപാതക രീതികള്‍ പഠിക്കാൻ മാനസഗുരുവായി സ്വീകരിച്ചിരുന്നത് തിരുവനന്തപുരത്ത് കാമുകൻ ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ.കാമുകനെ ഇല്ലാതാക്കാൻ ഗ്രീഷ്മ പ്രയോഗിച്ച വഴിയും അതിന് തിരഞ്ഞെടുത്ത കീടനാശിനിയായ പാരക്വിറ്റിനെക്കുറിച്ചും അഥീന മനസിലാക്കിയത് മാദ്ധ്യമങ്ങളിലൂടെയാണ്.
ആർക്കും സംശയം തോന്നാത്ത രീതിയില്‍ എളുപ്പത്തില്‍ ഒരാളെ ഇല്ലാതാക്കാൻ പാരക്വിറ്റ് മികച്ചതാണെന്ന് വ്യക്തമായതോടെ പുരുഷ സുഹൃത്ത് അൻസിലിനെ ഇല്ലാതാക്കാനും അതുതന്നെ തിരഞ്ഞെടുത്തു. ഈ കീടനാശിനി ശരീരത്തിനുളളില്‍ എത്തപ്പെട്ടാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അഥീന മനസിലാക്കിയിരുന്നു. തുടർന്ന് വ്യക്തമായ പ്ലാനിംഗോടെ അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തില്‍ കളനാശിനി ചേർത്ത് നല്‍കുകയായിരുന്നു. പാരക്വിറ്റ് ശരീരത്തിനുള്ളില്‍ കടന്നാല്‍ മറുമരുന്നുകളില്ല. അതിനാല്‍ത്തന്നെ പുറംനാടുകളില്‍ പലയിടങ്ങളിലും ഇത് ലൈസൻസുള്ളവർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. എന്നാല്‍ നമ്മുടെ നാട്ടില്‍ എവിടെയും വാങ്ങാൻ കിട്ടും.
സാമ്ബത്തിക തർക്കങ്ങളും പുതിയ കാമുകനെ കിട്ടിയതുമാണ് അൻസിലിനെ ഇല്ലാതാക്കാൻ അഥീന തീരുമാനിച്ചതിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. കോളേജ് പഠനകാലത്തുതന്നെ പ്രണയം ഹോബിയാക്കിയ അഥീനയ്ക്ക് നിരവധി യുവാക്കളുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളില്‍ ചിലർ പറയുന്നത്. കോളേജ് പഠനകാലത്ത് കാമുകൻ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്നുകാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Post a Comment