തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിനായി സ്പെഷ്യല്‍ സർവീസുകളുമായി കെഎസ്‌ആർടിസി. 29 മുതല്‍ സെപ്റ്റംബർ പതിനഞ്ചുവരെ നടത്തുന്ന സ്‌പെഷ്യല്‍ സർവീസുകളിലേക്ക് ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് അധിക സർവീസുകള്‍ ക്രമീകരിച്ചത്. കെഎസ്‌ആർടിസി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ബസുകളും സർവീസ് നടത്തും.
സീറ്റുകള്‍ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Post a Comment