ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പർ ആത്മഹത്യ ചെയ്ത നിലയില്‍


തിരുവനന്തപുരം: ആര്യനാട് ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്ബർ ആത്മഹത്യ ചെയ്ത നിലയില്‍. ആര്യനാട് കോട്ടയ്ക്കകം വാര്‍ഡ് അംഗം ശ്രീജയാണ് ആസിഡ് കുടിച്ച്‌ ജീവനൊടുക്കിയത്.
സാമ്ബത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന. റബ്ബര്‍ഷീറ്റ് പാകപ്പെടുത്താന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് കുടിച്ചാണ് ശ്രീജ ആത്മഹത്യ ചെയ്തത്. നിരവധി പേര്‍ക്കാണ് മൈക്രോ ഫിനാന്‍സ് വഴി ഇവര്‍ പണം നല്‍കാനുള്ളത്. 80 ലക്ഷത്തോളം രൂപ പലര്‍ക്കായി നല്‍കാന്‍ ഉണ്ടെന്നാണ് സൂചന.
മൂന്നുമാസത്തിന് മുന്നേ ഇവര്‍ ഗുളികകള്‍ കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പണം നഷ്ടപ്പെട്ടവർ വനിതാ സെല്ലില്‍ ശ്രീജക്കെതിരെ പരാതി നല്‍കിയിരുന്നു. പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post