കണ്ണൂരില്‍ ട്രാവലറിലിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരനായ 20 വയസുകാരൻ മരിച്ചു


ചെറുപുഴ : സ്കൂട്ടർ യാത്രക്കാരൻ ടെംപോ ട്രാവലറി ടിച്ചു ദാരുണമായി മരിച്ചു.ചിറ്റാരിക്കാല്‍ കാരമല സ്വദേശി ആല്‍ബർട്ടാണ് (20) മരിച്ചത്.ചിറ്റാരിക്കാല്‍-ചെറുപുഴ റോഡിലെ നയര പെട്രോള്‍ പമ്ബിന് സമീപത്താണ് ഇന്നലെ അപകടമുണ്ടായത്.
ട്രാവലർ പെട്രോള്‍ പമ്ബിലേക്ക് തിരിയുന്നതിനിടെ വന്ന സ്‌കൂട്ടർ അടിയില്‍ പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ആല്‍ബർട്ടിനെ ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post