കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയില്‍ വികാരം ഇളക്കിവിടുന്ന രീതിയില്‍, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകള്‍.നിമിഷപ്രിയക്ക് മാപ്പുനല്‍കരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ പോരാടണം... തുടങ്ങിയ കമന്റുകളാണ് സഹോദരന്റെ അബ്ദല്‍ ഫത്താഹ് മെഹ്ദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയുള്ളത്. നിന്റെ സഹോദരന്റെ രക്തം വിറ്റ് നീ പണം സന്പാദിക്കുന്നുവോ എന്നുവരെ ചോദിക്കുന്നുണ്ട്. തലാലിന്റെ സഹോദരന് മനസ്സിലാകാൻവേണ്ടി അറബിയിലേക്ക് പരിഭാഷപ്പെടുത്തിയാണ് പോസ്റ്റുചെയ്തിരിക്കുന്നത്.
വധശിക്ഷ ഒഴിവാക്കാൻവേണ്ടി ഇടപെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരെയും യെമെനിലെ പണ്ഡിതൻ ഹബീബ് ഉമർബിൻ ഹാഫിളിനെയും അധിേക്ഷപിക്കുന്ന തരത്തിലുള്ള കമന്റുകളുമുണ്ട്. മാത്രമല്ല, കേരളത്തില്‍ നടക്കുന്ന ചർച്ചകള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി ചിലർ തലാലിന്റെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുന്നുമുണ്ടെന്നും ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ നിമിഷപ്രിയയുടെ മോചനത്തിന് തടസ്സമാവുമെന്നാണ് ആശങ്ക.
'തലാല്‍ മകനെപ്പോലെ, മാപ്പുചോദിക്കുന്നു'വെന്ന് നിമിഷപ്രിയയുടെ അമ്മ
'തലാല്‍ എന്റെ മകനാണ്, തലാലിന് സംഭവിച്ചത് എന്റെ മകനുസംഭവിച്ചതുപോലെ എന്നെ വേദനിപ്പിക്കുന്നു'വെന്ന് നിമിഷ പ്രിയയുടെ അമ്മ േപ്രമകുമാരി. അവരോട് കാലുപിടിച്ച് മാപ്പുചോദിക്കുന്നു. അവനുവേണ്ടി ജീവൻ അർപ്പിക്കാൻ ഞാൻ തയ്യാറാണ്. ആ മകന്റെ ആത്മാവിന് ശാന്തികിട്ടാൻ ഞാൻ പ്രാർഥിക്കുകയാണെന്നും െയമെനില്‍നിന്ന് പ്രേമകുമാരി പറഞ്ഞു.
Post a Comment