ഇടുക്കി: കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കി ഡാമില്‍ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. നീരൊഴുക്ക് ശക്തമായതോടെ ഡാമില്‍ ജലനിരപ്പ് 2372.5 അടിയായി.
2403 അടി ആണ് സംഭരണ ശേഷി. റൂള്‍ കർവ് പ്രകാരം 2379.5 അടി ആയാല്‍ റെഡ് അലർട്ട് പ്രഖ്യാപിക്കും.
വ്യഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ബാണാസുര സാഗർ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 75 സെന്‍റീമീറ്റർ ഉയർത്തിയിരിക്കുകയാണ്. ഇനിയും ജലനിരപ്പുയർന്നാല്‍ ഷട്ടറുകള്‍ 85 സെന്‍റീമീറ്ററായി ഉയർത്തും.
പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നല്‍കി. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
Post a Comment