കണ്ണൂർ▾ രാമായണ മാസത്തിൽ തൃശ്ശൂർ, കോട്ടയം, കണ്ണൂർ ജില്ലകളിലെ നാലമ്പല ദർശനത്തിന് സൗകര്യം ഒരുക്കി കെ എസ് ആർ ടി സി കണ്ണൂർ ബജറ്റ് ടൂറിസം സെൽ.
ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർഥാടനമാണ് നാലമ്പല ദർശനം എന്ന പേരിൽ അറിയപ്പെടുന്നത്.
തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഒരു സർവീസ്.
കോട്ടയം ജില്ലയിലെ രാമപുരം, കുടപ്പുലം, മേതിരി, അമനകര തുടങ്ങിയ ക്ഷേത്രങ്ങളിലും നാലമ്പല പാക്കേജുണ്ട്.
നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂർ ഭരതസ്വാമി ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായം ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കണ്ണൂർ ജില്ലയിലെ നാലമ്പല പാക്കേജിൽ ഉൾപ്പെടുന്നത്.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: കണ്ണൂർ: 9497 007 857, ജില്ലാ കോഡിനേറ്റർ: 8089 463 675, പയ്യന്നൂർ: 9495 403 062.
Post a Comment