തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാർഥികളുടെ കണ്‍സെഷൻ വർധന ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്.മിനിമം ചാർജ് അഞ്ച് രൂപയാക്കണം എന്നായിരുന്നു സ്വകാര്യ ബസുടമകളുടെ ആവശ്യം. എന്നാല്‍ ഇന്ന് ചേർന്ന ചർച്ചയില്‍ വിദ്യാർഥി സംഘടനകള്‍ ആവശ്യം അംഗീകരിച്ചില്ല. സർക്കാരും ബസുടമകളുമായി നടത്തിയ ചർച്ചയിലാണ് വിദ്യാർഥി സംഘടനകള്‍ വിയോജിപ്പറിയിച്ചത്. സ്വകാര്യ ബസുടമകളുടെ സംയുക്ത യോഗം ഓഗസ്റ്റ് ഒന്നിന് തൃശൂരില്‍ ചേരും. ഈ യോഗത്തിലാണ് അനിശ്ചിതകാല സമരത്തിൻ്റെ തീയതി തീരുമാനിക്കുക.
വിദ്യാർഥികളുടെ കണ്‍സെഷൻ വർധന എന്ന സ്വകാര്യ ബസുടമകളുടെ ആവശ്യത്തോട് യോജിക്കാൻ കഴിയില്ലെന്ന് എസ്‌എഫ്‌ഐ വ്യക്തമാക്കി. വിദ്യാർഥികള്‍ക്ക് അനുയോജ്യമായ സാഹചര്യം ഇല്ലാതെ സാമ്ബത്തിക നേട്ടം മുന്നില്‍ കണ്ട് ചാർജ് വർധന പാടില്ലെന്നും എസ്‌എഫ്‌ഐ പറഞ്ഞു.
വിലക്കയറ്റം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളുണ്ടെന്നും അതില്‍ പരിഹാരം സർക്കാരിന് കാണാൻ കഴിയുന്നില്ലെന്നും അതിന്റെ പേരില്‍ വിദ്യാർഥികളെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ലെന്നും കെഎസ്‌യു അറിയിച്ചു. ഗവണ്‍മെന്റിന്റെ പാപഭാരം വിദ്യാർഥികളുടെ തലയിലിടരുത്. കണ്‍സഷൻ വർധിപ്പിച്ചാല്‍ സമരമാരംഭിക്കും. എസ്‌എഫ്‌ഐയുടെ നിലപാട് അത്ഭുതപ്പെടുത്തിയെന്നും വിദ്യാർഥി പക്ഷ നിലപാട് അല്ല എസ്‌എഫ്‌ഐക്കെന്നും കെഎസ്‌യു പറഞ്ഞു.
Post a Comment