രാജ്യത്തെ ട്രെയിനുകളില്‍ സിസിടിവി സ്ഥാപിക്കാൻ ഇന്ത്യൻ റെയില്‍വേ. കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നടപടി. യാത്രക്കാരുടെ സ്വകാര്യത നിലനിർത്തുന്നതിന്, വാതിലുകള്‍ക്ക് സമീപമുള്ള സഞ്ചാര മേഖലയിലാകും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക. കോച്ചുകളില്‍ ഓരോ പ്രവേശന വഴിയിലും 2 ക്യാമറകള്‍ സ്ഥാപിക്കും. ഓരോ റെയില്‍ കോച്ചിലും 4 സിസിടിവി ക്യാമറകളും എൻജിനില്‍ 6 ക്യാമറകളും സ്ഥാപിക്കാനാണ് തീരുമാനം.
നേരത്തെ പരീക്ഷണ അടിസ്ഥാനത്തില്‍ പാസഞ്ചർ കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇങ്ങനെ ക്യാമറകള്‍ സ്ഥാപിച്ച ട്രെയിനുകളില്‍ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് എല്ലാ ട്രെയിനുകളിലും ക്യാമറ സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. 100 കിലോമീറ്റര്‍ വേഗതയും കുറഞ്ഞ പ്രകാശമുണ്ടെങ്കില്‍ പോലും ഉയര്‍ന്ന റെസല്യൂഷനില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന ക്യാമറകളാണ് സ്ഥാപിക്കുകയെന്ന് റെയില്‍വേ വ്യക്തമാക്കി.
Post a Comment