ഈ വരുമാനത്തെ മാത്രം ആശ്രയിച്ച്‌ മുന്നോട്ട് പോകാൻ കഴിയില്ല; യൂട്യൂബ് ചാനല്‍ നിര്‍ത്തുന്നു: ഫിറോസ് ചുട്ടിപ്പാറ


വൃത്യസ്തമായ പാചക വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് ആരാധകർ ഏറെയാണ്.100 കിലോയുള്ള മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്ബ് ഗ്രില്‍, വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍ എന്നിങ്ങനെ അമ്ബരപ്പിക്കുന്ന വീഡിയോകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. നാട്ടില്‍ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പോയും അദ്ദേഹം വീഡിയോ ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിക്കുന്ന ഒരു തീരുമാനം എടുത്തിരിക്കുകയാണ് അദ്ദേഹം. താൻ ചാനല്‍ നിർത്തുകയാണെന്നാണ് അദ്ദേഹം പറയുന്നു.
'ഞാൻ യൂട്യൂബ് ചാനല്‍ നിർത്തുന്നു' എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലൂടെയാണ്, ഒമ്ബത് മില്യണിലധികം സബ്സ്ക്രൈബർമാരുള്ള ഫിറോസ് തന്റെ പുതിയ തീരുമാനം ആരാധകരെ അറിയിച്ചിരിക്കുന്നത്. യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച്‌ മുന്നോട്ട് പോകാനാകില്ലെന്നും, ഒരു പുതിയ ബിസിനസ് സംരംഭത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post