സംസ്ഥാന സ്കൂള്‍ കലോത്സം തൃശ്ശൂരില്‍; കായിക മേള തിരുവനന്തപുരത്ത്


തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകള്‍ പ്രഖ്യാപിച്ചു.സ്കൂള്‍ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയില്‍ നടക്കും. കായിക മേള 'സ്കൂള്‍ ഒളിമ്ബിക്സ്' എന്ന പേരിലാണ് തിരുവനന്തപുരത്തു നടക്കും. ശാസ്ത്ര മേള പാലക്കാടും സ്പെഷ്യല്‍ സ്കൂള്‍ മേള മലപ്പുറത്തും നടക്കും.
2025 ല്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂർ ആയിരുന്നു കപ്പടിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂർ ചാമ്ബ്യന്മാരായത്. സമാപനസമ്മേളനത്തില്‍ വിദ്യാർത്ഥികള്‍ക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തിയിരുന്നു.

Post a Comment

Previous Post Next Post