കരുവഞ്ചാലിലെ പൊതു ശൗചാലയം പ്രവര്‍ത്തനക്ഷമമാക്കണം


കരുവഞ്ചാല്‍: നടുവില്‍ പഞ്ചായത്ത് ടൗണില്‍ പാലത്തിന് സമീപം ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച പൊതുശൗചാലയം ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ഹ്യൂമൻ റൈറ്റ്സ് എൻവയോണ്‍മെന്‍റ് മിഷൻ തളിപ്പറമ്ബ് മേഖലാ കമ്മറ്റി പൊതുജനങ്ങളില്‍ ഒപ്പുകള്‍ ശേഖരിച്ച്‌ ഹർജി സജീവ് ജോസഫ് എംഎല്‍എക്ക് കൈമാറി.നടുവില്‍ പഞ്ചായത്ത് അധികാരികളുടെ കെടുകാര്യസ്ഥതയുടെ ഫലമായി മൂന്നുവർഷത്തോളമായി ഇതിനുവേണ്ടി നിർമിച്ച കെട്ടിടം കാടുപിടിച്ച്‌ അനാഥാവസ്ഥയിലാണ്. കരുവഞ്ചാല്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാർ, ഓട്ടോ ടാക്സി തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, യാത്രക്കാർ ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനകരമാകുന്ന ഈ പദ്ധതി പൂർത്തീകരിക്കാത്ത പക്ഷം ജനകീയവും നിയമപരവുമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കുമെന്ന് എൻഎച്ച്‌ആർഇഎം ഭാരവാഹികള്‍ പറഞ്ഞു. ഒപ്പുശേഖരണ കാമ്ബയിന് ജെയ്സണ്‍ ഡൊമിനിക്, ബേബി അഗസ്റ്റിൻ, അൻവർ കരുവഞ്ചാല്‍ എന്നിവർ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post