ചെന്നൈ: തമിഴ്നാട് കടലൂരില്‍ സ്കൂള്‍ വാനില്‍ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തില്‍ നാലു വിദ്യാർഥികള്‍ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു.
കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. ലെവല്‍ ക്രോസില്‍ വച്ച് സ്കൂള്‍ വാനില്‍ തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിക്കുകയായിരുന്നു. ലെവല്‍ ക്രോസ് ഗേറ്റ് അടയ്ക്കാൻ ജീവനക്കാരൻ മറന്നു പോയതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
നാലു വിദ്യാർഥികള്‍ അപകടസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Post a Comment