കല്‍പറ്റ: വയനാട് വാഴവറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ വീട്ടില്‍ വർക്കിയുടെ മക്കളായ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഫാമിന് ചുറ്റും സ്ഥാപിച്ച വെെദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം.
സഹോദരങ്ങള്‍ കോഴി ഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു.ഇരുവരെയും കാണാതായതോടെ നടത്തിയ തെരച്ചിലിനിടെയാണ് ഇരുവരെയും ഫാമില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടൻ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷിനുവിന്റെ മൃതദേഹം കല്‍പറ്റ ജനറല്‍ ആശുപത്രിയിലും അനൂപിന്റെ മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. മീനങ്ങാടി പൊലീസും കെഎസ്‌ഇബി ഉദ്യോഗസ്ഥരും കോഴി ഫാമിലെത്തി പരിശോധന നടത്തി.
Post a Comment