വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്‍റെ മൃതദേഹം യുഎഇയില്‍ സംസ്കരിക്കും


ദുബായ്: ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. എന്നാല്‍, വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്കരിക്കും.ദുബായിയില്‍ നടന്ന ഇന്ത്യൻ കോണ്‍സുലേറ്റിന്‍റെ ചർച്ചയിലാണ് തീരുമാനം. അതേസമയം, വിപ‍ഞ്ചികയുടെയും കുഞ്ഞിന്‍റെ പോസ്റ്റുമോർട്ടം പൂർത്തിയായി.

വിപഞ്ചിക ജീവനൊടുക്കിയതാണെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം. വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടിരുന്നത്.

ഇരുവരെയും കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുടുംബം കോടതിയില്‍ ഹർജിയും നല്‍കിയിരുന്നു.

Post a Comment

Previous Post Next Post