ശക്തമായ മഴയില്‍ വടക്കൻ ജില്ലകളില്‍ വ്യാപക നാശം


തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയില്‍ വടക്കൻ ജില്ലകളില്‍ വ്യാപക നാശം. കോഴിക്കോട് കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം മണ്ണിടിഞ്ഞ് വീണ് പൂർണമായും തടസപ്പെട്ടു.
കോഴിക്കോട് വിലങ്ങാട് പാലത്തില്‍ വെള്ളം കയറി. പുല്ലുവ പുഴയില്‍ ജലനിരപ്പ് ഉയർന്നു. കോഴിക്കോട് കടന്തറ പുഴയില്‍ മലവെള്ള പാച്ചിലുണ്ടായി. മരുതോങ്കര പശുക്കടവ് മേഖലകളില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

കോഴിക്കോട് ചെമ്ബനോടയില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പെരുവണ്ണാമൂഴി,ചെമ്ബനോട പാലത്തില്‍ വെള്ളം കയറി. തൊട്ടില്‍പ്പാലം പുഴയിലും മലവെള്ള പാച്ചിലുണ്ടായി. ദേശീയപാതയില്‍ കോഴിക്കോട് കൊല്ലഗല്‍ റോഡില്‍ ഈങ്ങാപ്പുഴയില്‍ റോഡില്‍ വെള്ളം കയറി.

വിഷ്ണുമംഗലം ബണ്ട് കവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ ചെറുമോത്ത് റോഡില്‍ വെള്ളം കയറി ഗതാഗതം തടസപെട്ടു. കരിങ്ങാട്,കൈവേലി റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപെട്ടു. കുറ്റ്യാടി മരുതോങ്കര, കൂരാച്ചുണ്ട് മേഖലയിലും ശക്തമായ മഴ പെയ്തു.

Post a Comment

Previous Post Next Post