കണ്ണൂർ: തലശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് കണ്ടക്ടറെ ക്രൂരമായി മർദിച്ചു. ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനാണ് മർദനമേറ്റത്.യാത്രാപാസിനെ ചൊല്ലിയുള്ള തകർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. വിഷ്ണുവിലെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇയാള്‍ അടിയേറ്റ് ബസില്‍ വീഴുന്നതും വേദനകൊണ്ട് ബസില്‍ കിടന്ന് നിലവിളിക്കുന്നതും ചോരയൊഴുകുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
യാത്രാപാസിന്റെ പേരില്‍ വിദ്യാർഥിനിയെ ബസില്‍ നിന്നും ഇറക്കിവിട്ടെന്ന ആരോപിച്ചായിരുന്നു തർക്കം. വിദ്യാർഥിനിയുടെ ഭർത്താവും അയാളുടേ സുഹൃത്തുക്കളും ചേർന്ന് വിഷ്ണുവിനെ മർദിക്കുകയായിരുന്നു. മർദനമേറ്റ കണ്ടക്ടർ വിഷ്ണുവിന്റെ പരാതിയില്‍ അക്രമികള്‍ക്കെതിരെ ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment