കണ്ണൂര്‍: കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇന്നലെ ചാടിയതിന് പിന്നാലെയാണ് ജയില്‍മാറ്റം.
അതീവ സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ടുപോകുന്നത്. അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലില്‍ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് ഇയാളെ രാവിലെ തന്നെ മാറ്റുന്നത്. കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഉണ്ടായ അതീവ സുരക്ഷ വീഴ്ചയെ തുടർന്നാണ് നടപടി. സംഭവത്തെ തുടർന്ന് നാല് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സെൻട്രല്‍ ജയിലിനകത്തെ ഇലക്‌ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകള്‍ തുടരുകയാണ്.
Post a Comment