കണ്ണൂർ : കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്. രണ്ട് ഇരുമ്ബ് കമ്ബികള്‍ മുറിച്ചുമാറ്റിയാണ് ജയില്‍ ചാടാനായി ഗോവിന്ദച്ചാമി പുറത്തിറങ്ങിയത്.
സെല്ലിന്റെ കമ്ബികള്‍ മുറിച്ചത് ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥർ അറിയാതിരിക്കാൻ നൂലുകള്‍ കൊണ്ട് സെല്ലിന്റെ കമ്ബിയില്‍ കെട്ടിയിരുന്നു.
നൂലു കെട്ടിയിരിക്കുന്നത് എന്തിനെന്ന് ജയില്‍ വാർഡൻ ചോദിച്ചിരുന്നു. എന്നാല്‍ സെല്ലിലേക്ക് എലി കയറുന്നതിനാല്‍ നൂലു കൊണ്ട് താഴ്ഭാഗം കെട്ടി മറച്ചതെന്നാണ് ഗോവിന്ദച്ചാമി നല്‍കിയ മറുപടി.സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയതിന് പിന്നാലെ പകർത്തിയ സെല്ലിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Post a Comment