കേക്കും വേണ്ട ലഡുവും വേണ്ട, അരമന കാണാൻ വരികയും വേണ്ട": കത്തോലിക്കാ കോൺഗ്രസ് ;കരുവഞ്ചാലിലെ പ്രതിഷേധത്തിനിടെയായിരുന്നു മുദ്രാവാക്യം.

ആലക്കോട്: ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ സംഘപരിവാറിനെതിരെ മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസ്. 'കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട' എന്ന് തുടങ്ങുന്ന മുദ്രാവാക്യമാണ് സംഘ പരിവാറിനെതിരെ കത്തോലിക്കാ കോൺഗ്രസ് മുഴക്കിയത്. കരുവഞ്ചാലിലെ പ്രതിഷേധത്തിനിടെയായിരുന്നു സംഘപരിവാറിനെതിരായ മുദ്രാവാക്യം. '

കന്യാസ്ത്രീകളുടെ നീതിക്കൊപ്പം നിൽക്കേണ്ട സമയമാണെന്നും, ആദ്യം നീതി ലഭിക്കട്ടെ എന്നിട്ടാകാം ചായകുടിയെന്നും കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ ബിഷപ് കർദിനാൾ ബസേലിയോസ്‌ ക്ളീമിസ് ബാവയും പ്രതികരിച്ചു.

Post a Comment

Previous Post Next Post