ഇറച്ചിയിലെ ഐസ് കളയാല്‍ ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത് വയ്ക്കാറുണ്ടോ? ഈ അബദ്ധം ഒഴിവാക്കാം


ഫ്രഷ് ആയി ഉണ്ടാക്കാൻ സമയം കിട്ടാതെ വരുമ്ബോള്‍ മിക്ക ആളുകളും ചെയ്യുന്ന ഒന്നാണ് ചിക്കനും ബീഫുമൊക്കെ നേരെ ഫ്രീസറില്‍ കയറ്റുക.പിന്നീട് രാവിലെ ഐസ് പോകാൻ ഫ്രീസറില്‍ നിന്ന് കുറച്ചു സമയം പുറത്തെടുത്ത് വെയ്ക്കും. എന്നാല്‍ രീതി ചിലപ്പോള്‍ പണി തരാമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്.
ഫ്രീസറില്‍ വെച്ചു കഴിഞ്ഞാല്‍ കുറച്ചു ദിവസത്തേക്കും ഈ പറഞ്ഞ മാംസങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാം. എന്നാല്‍ ഇത് പുറത്തെടുത്ത് വെയ്ക്കുന്ന സമയത്ത് സൂക്ഷിക്കണം. ഇങ്ങനെ പുറത്തെടുത്ത് വെച്ച്‌ മാംസത്തില്‍ നിന്ന് ഐസ് കളയുമ്ബോള്‍ മാരകമായ പല ബാക്ടീരിയകളും വളരാനും നിരവധി ആരോഗ്യം പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നും ലോകാരോഗ്യ സംഘടനയും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും പറയുന്നു.
ഇറച്ചി സാധാരണ താപനിലയില്‍ ഐസ് കളയാനായി വയ്ക്കുമ്ബോള്‍ അതിന്റെ പുറംഭാഗത്തിന് നിന്ന് ഐസ് നീങ്ങി ആ ഭാഗം ചൂടാകാനും ഉള്ള് തണുത്തിരിക്കുകയും ചെയ്യുന്നു. ഏകദേശം 4.4 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില എത്തിക്കഴിഞ്ഞാല്‍, ആ ഭക്ഷണം പിന്നെ രണ്ട് മണിക്കൂറില്‍ കൂടുതല്‍ വയ്ക്കുകയാണെങ്കില്‍, ബാക്ടീരിയകള്‍ വളരെ വേഗത്തില്‍ വളരാൻ സാധ്യതയുണ്ട്. ഇത് വിഷാംശം പുറപ്പെടുവിക്കുകയും ശരീരത്തിലെത്തിയാല്‍ പ്രതിരോധശേഷി കുറയ്ക്കാനും ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍, വേവിക്കാത്ത ഇറച്ചി ഉള്‍പ്പെടെയുള്ള, പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സാധാരണ താപനിലയില്‍ സൂക്ഷിക്കരുതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രിക്കള്‍ച്ചർ കർശനമായി നിർദേശിക്കുന്നു.സാല്‍മൊണല്ല, ഇ-കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകള്‍ക്ക് വെറും 20 മിനിറ്റിനുള്ളില്‍ ഇരട്ടിയാകാൻ കഴിയും.
ഇറച്ചിയിലെ ഐസ് കളയുന്നത് ഇങ്ങനെ
ഫ്രീസറില്‍ നിന്ന് ഇറച്ചി എടുത്ത് ഫ്രിജിന്റെ താഴെത്തട്ടില്‍ ഒരു പാത്രത്തില്‍ വയ്ക്കുക. ഇറച്ചിയുടെ വലുപ്പമനുസരിച്ച്‌ കുറച്ച്‌ മണിക്കൂറുകള്‍ മുതല്‍ ഒരു ദിവസം വരെ ഇങ്ങനെ ഐസ് കളയാൻ സമയമെടുത്തേക്കാം. ഈ രീതിയില്‍ ഐസ് കളയുമ്ബോള്‍ ഇറച്ചി എപ്പോഴും സുരക്ഷിതമായ താപനിലയില്‍ (4.4°C-ന് താഴെ) ആയിരിക്കും. ഇത് സുരക്ഷിതമാണ്.
ഇറച്ചി ഒരു ബാഗിലാക്കി, തണുത്ത വെള്ളത്തില്‍ താഴ്ത്തി വെക്കുക. ഓരോ 30 മിനിറ്റിലും വെള്ളം മാറ്റിക്കൊണ്ടിരിക്കണം. ചെറിയ കഷണം ഇറച്ചിയാണെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ഐസ് പോയിക്കിട്ടും.
മിക്ക മൈക്രോവേവ് ഓവനുകളിലും ഡിഫ്രോസ്റ്റ് എന്നൊരു സംവിധാനം ഉണ്ടാകും. ഇത് ഉപയോഗിച്ചും വേഗത്തില്‍ ഐസ് കളയാം.

Post a Comment

Previous Post Next Post