അവധി ദിവസത്തെ കുട്ടികളി തീക്കളിയായി:കുട്ടികള്‍ പിടിച്ച്‌ ബോട്ടിലില്‍ അടച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖനെ


ഇരിട്ടി: കാലവർഷം കനക്കുമ്ബോള്‍ മുതല്‍ മാതാപിതാക്കള്‍ക്ക് പലവിധ ആധികളാണ് . മക്കളെ സ്കൂളില്‍ വിടണം സമയത്തിന് കൂട്ടണം പനി അസുഖങ്ങള്‍ രണ്ടുപേരും ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ ആണെങ്കില്‍ കാര്യങ്ങള്‍ ഒന്നുകൂടി സങ്കീർണ്ണമാണ് .അപ്രതീക്ഷിതമായി കിട്ടുന്ന മഴ ലീവുകള്‍ അതിലേറെ ടെൻഷനാണ് രക്ഷിതാക്കള്‍ക്ക് സൃഷ്ടിക്കുന്നത്. കലക്ടർ റെഡ് അലർട്ടായതിനാല്‍ അവധി പ്രഖ്യാപിച്ച വ്യാഴാഴ്ച്ച കണ്ണൂർ ജില്ലയിലെ ഇരിട്ടി കുന്നോത്ത് ഞെട്ടിക്കുന്ന സംഭവമാണ് നടന്നത്.
ഉഗ്രവിഷമുള്ള മൂർഖനെയാണ് തങ്ങള്‍ പിടികൂടിയതെന്നതിൻ്റെ ഗൗരവം കുട്ടികള്‍ക്ക് അറിയാതെ മനസിലാക്കാതെ ചെയ്താണെങ്കിലും വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് .യുട്യൂബിലും ടിവി യിലും മാത്രം കണ്ടിരുന്ന പാമ്ബ് പിടുത്തം കളിക്കിടയില്‍ കൂട്ടുകാർ ചേർന്ന് നടത്തിയപ്പോള്‍ പാമ്ബിന്റെ കടിയേല്‍ക്കാതെ രക്ഷപെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്.
കുട്ടികളിലൊരാളുടെ രക്ഷിതാവിന് പിടികൂടിയ പാമ്ബിൻ്റെ ചിത്രം അയച്ചു കൊടുത്തപ്പോഴാണ് മൂർഖനാണെന്ന വിവരം മനസിലായത്. ഫോറസ്റ്റ് റസ്ക്യുവർ മാർ സ്ഥലത്തെത്തി മൂർഖനെ അതിൻ്റെ ആവാസ വ്യവസ്ഥയില്‍ വിടാൻ കൊണ്ടുപോയിട്ടുണ്ട്.

Post a Comment

Previous Post Next Post