കൂട്ടുപുഴയില്‍ വീണ്ടും പോലീസിന്റെ എം ഡി എം എ വേട്ട


ഇരിട്ടി : കേരളകർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റില്‍ വീണ്ടും എം ഡി എം എ വേട്ട . ഇരിട്ടി എസ് ഐ കെ.ഷറഫുദ്ധീനും സംഘവും കണ്ണൂർ റൂറല്‍ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കർണ്ണാടകയില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടു വന്ന 17.753 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയില്‍ ആകുന്നത് .
വളപട്ടണം സ്വദേശികളായ കെ.വി. ഹഷിർ (42 ) , വി.കെ. ഷമീർ (38 ) എന്നിവർ പോലീസിന്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ 9 മണിയോടെയാണ് ബാംഗ്ലൂരില്‍ നിന്നും കാറില്‍ എത്തിയ ഇരുവരെയും പിടികൂടുന്നത് . ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു .
ബംഗളുരുവില്‍ നിന്നാണ് പ്രതികള്‍ക്ക് മയക്ക് മരുന്ന് ലഭിച്ചത് എന്നാണ് പൊലീസിന് നല്‍ികിയ മൊഴി . പരിശോധന സംഘത്തില്‍ സീനിയർ സിവില്‍ പോലീസ് ഓഫീസർ ദീപു , സിവില്‍ പോലീസ് ഓഫീസർ ആദർശ് , ഡാന്സാഫ് ടീം അംഗങ്ങളും ഒപ്പം ഉണ്ടയിരുന്നു . സ്റ്റേഷൻ നടപടി ക്രമങ്ങള്‍ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി .

Post a Comment

Previous Post Next Post