വന്ദേഭാരത് ട്രെയിനുകള്‍ക്ക് എല്ലാ സ്റ്റേഷനുകളിലും കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി റെയില്‍വേ


ചെന്നൈ: വന്ദേഭാരത് ട്രെയിനുകള്‍ക്ക് എല്ലാ സ്റ്റേഷനുകളിലും കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേർപ്പെടുത്തി ദക്ഷിണ റെയില്‍വേ.

ട്രെയിൻ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്ബ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ദക്ഷിണ റെയില്‍വേയുടെ എട്ട് ട്രെയിനുകളിലാണ് ഈ പുതിയ ക്രമീകരണം.
കറന്റ് റിസർവേഷൻ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈൻ വഴിയും ബുക്ക് ചെയ്യാൻ സാധിക്കും. നിലവില്‍ ടിക്കറ്റ് ചാർട്ട് തയ്യാറാക്കി കഴിഞ്ഞാല്‍ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.
ചെന്നൈ സെൻട്രല്‍ - വിജയവാഡ വി.ബി എക്സ്പ്രസ്, ചെന്നൈ എഗ്മോർ - നാഗർകോവില്‍ വി.ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), കോയമ്ബത്തൂർ - ബെംഗളൂരു കന്റോണ്‍മെന്റ് വി.ബി എക്സ്പ്രസ്, മംഗളൂരു സെൻട്രല്‍ - തിരുവനന്തപുരം വി.ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), മംഗളൂരു സെൻട്രല്‍ - മഡ്ഗാവ് വി.ബി എക്സ്പ്രസ്, മധുര - ബെംഗളൂരു കന്റോണ്‍മെന്റ് വി.ബി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.
ഓണത്തിനോട് അനുബന്ധിച്ച്‌, രാജ‍്യറാണിക്കും കോട്ടയം എക്സ്പ്രസിനും എ.സി കോച്ചുകള്‍ ഉള്‍പ്പെടെ രണ്ടു വീതം അധിക കോച്ചുകള്‍ അനുവദിക്കുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജർ അരുണ്‍കുമാർ ചതുർവേദി അറിയിച്ചു. രാജ്യറാണി എക്‌സ്പ്രസിന് ഒരു എ.സി ത്രീ ടയർ, ഒരു ജനറല്‍ കോച്ചുകളാണ് വർധിപ്പിക്കുക.

Post a Comment

Previous Post Next Post