നാഷണല്‍ കിക്ക്‌ബോക്‌സിംഗ് ചാമ്ബ്യൻഷിപ്പ്; കണ്ണൂര്‍ സ്വദേശി ദീക്ഷിത് പ്രവീണിന് സ്വര്‍ണ മെഡല്‍

നാഷണല്‍ കിക്ക്‌ബോക്‌സിംഗ് ചാമ്ബ്യൻഷിപ്പില്‍ കണ്ണൂർ ആഡൂർപാലം സ്വദേശി ദീക്ഷിത് പ്രവീണ്‍ സ്വർണ മെഡല്‍. കേരള അമച്വർ കിക്ക്‌ബോക്‌സിംഗ് അസോസിയേഷനാണ് ഛത്തീസ്ഗഡില്‍ ചാമ്ബ്യൻഷിപ്പ് സംഘടിപ്പിച്ചത്.സ്വർണ മെഡല്‍ നേട്ടത്തോടെ അബുദാബിയില്‍ നടക്കുന്ന ഇന്റർനാഷണല്‍ ചാമ്ബ്യൻഷിപ്പിലേക്ക് ദീക്ഷിത് തെരഞ്ഞെടുക്കപ്പെട്ടു. മുൻവർഷങ്ങളില്‍ കിക്ക്‌ബോക്‌സിങ്ങ്, വുഷു മത്സരങ്ങളില്‍ സ്‌റ്റേറ്റ് ചാമ്ബ്യൻഷിപ്പ് നേടിയിട്ടുണ്ട്. ആഡൂർപാലത്തെ രമ്യയുടെയും പരേതനായ പ്രവീണിന്റെയും മകനാണ്.

Post a Comment

Previous Post Next Post