കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയില്‍ പരസ്യ പോരിന് ഒരുങ്ങി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സാന്ദ്ര തോമസ് പറഞ്ഞു.പർദ ധരിച്ചാണ് സാന്ദ്ര പത്രിക സമർപ്പിക്കാൻ എത്തിയത്. ചില ആളുകളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് പർദ ധരിച്ചെത്തിയതെന്നും സാന്ദ്ര പറഞ്ഞു.
സിനിമാരംഗത്തെ ഏറ്റവും ശക്തമായ സംഘടനയാണ് നിർമാതാക്കളുടെ സംഘടനയെന്നും താൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ചാല്‍ നിർമാതാക്കളുടേയും സിനിമാമേഖലയുടെയും ഗുണകരമായ മാറ്റത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.
''ഞാൻ നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. എന്‍റെ ഒരു നിലപാടിന്‍റെ ഭാഗവും കൂടിയായിട്ടാണ് മത്സരിക്കുന്നത്. നിർമാതാക്കളുടെ സംഘടന പതിറ്റാണ്ടുകളായിട്ടു കുറച്ചുപേരുടെ കുത്തകയായിട്ടിരിക്കുന്ന സംഘടനയാണ്.
സംഘടന കുറച്ചുപേർ അവരുടെ ലാഭത്തിനു വേണ്ടി മാത്രം ഉപയോഗിക്കുമ്ബോള്‍ മറ്റു നിർമാതാക്കള്‍ക്ക് അതില്‍ നിന്നൊരു ഗുണം ഉണ്ടാകുന്നില്ല. അത് മാത്രമല്ല ഇത് പരോക്ഷമായി ഇൻഡസ്ട്രിയെ മുഴുവനായി ബാധിക്കുന്നുണ്ട്.
ഇപ്പോള്‍ കഴിഞ്ഞ കുറെ മാസങ്ങളില്‍ ഇവർ സിനിമയുടെ ലാഭ നഷ്ട കണക്കുകള്‍ പുറത്തുവിട്ടു. ഇതില്‍ ആർക്ക് ഗുണമുണ്ടായി? അതൊരു വമ്ബൻ പരാജയമായിരുന്നു. ഇത് അസോസിയേഷന്‍റെ പരാജയമാണ്.
അത് അവർക്ക് നിർത്തേണ്ടി വന്നു. താരങ്ങളുടെ പിന്നാലെ നില്‍ക്കുകയും അവരുടെ പിന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയും ചെയ്യേണ്ടവരല്ല നിർമാതാക്കള്‍. നിർമ്മാതാക്കളുടെ സംഘടന ഏറ്റവും ശക്തമായ സംഘടന ആണ്. ആ സംഘാടനയെ ഇത്രയും ഉന്മൂലനം ചെയ്ത് ഇല്ലാതാക്കിയത് ഈ നേതാക്കളാണ്''. സാന്ദ്ര തോമസ് പറഞ്ഞു.
Post a Comment