ആസം: വ്യാജ ബില്ല് മാറിക്കിട്ടാൻ സമ്മര്‍ദം, അസമില്‍ എഞ്ചിനീയര്‍ മരിച്ച നിലയില്‍. വ്യാജ ബില്ലുകള്‍ മാറിക്കിട്ടാൻ സഹപ്രവർത്തകർ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ചാണ് 30-കാരിയായ ജ്യോതി ദാസ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.'ജോലി സംബന്ധമായ കടുത്ത സമ്മർദ്ദംമൂലമാണ് ഞാൻ കടുംകൈ ചെയ്യുന്നത്. എനിക്ക് വഴികാട്ടാൻ ഓഫീസില്‍ ആരും ഇല്ല. പോകാൻ ഒരിടവുമില്ല, ഞാൻ ആകെ ക്ഷീണിച്ച അവസ്ഥയിലാണ്. എന്റെ കാര്യമോർത്ത് രക്ഷിതാക്കള്‍ ആശങ്കയിലാണ്,
ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറായ ദിനേശ് മേധി ശർമ്മ, സബ് ഡിവിഷണല്‍ ഓഫീസർ അമിനുള്‍ ഇസ്ലാം എന്നിവരെയാണ് ആത്മഹത്യാപ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
Post a Comment