കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് കമ്ബി തലയില്‍ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്.
നീരാവില്‍ മേലെ പുത്തൻവീട്ടില്‍ സുധീഷ് (40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും മൈനാഗ പ്പള്ളി കടപ്പയില്‍ എല്‍വിഎച്ച്‌എസ് അധ്യാപികയുമായ ആശാലത (52) എന്നിവർക്കാണ് പരിക്ക്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ ചെന്നൈ മെയിലില്‍ വന്ന് റെയില്‍വേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു യാത്രക്കാർ. അതിനിടയില്‍ നാല് നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് നീളമുള്ള കമ്ബി താഴേക്ക് വീഴുകയായിരുന്നു. സുധീഷിനെയും ആശാലതയെയും ഉടനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നാലുനില പാർക്കിങ് കെട്ടിടത്തിന് മുകളില്‍നിന്ന് കമ്ബി തലയിലേക്ക് വീണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മൂന്നാംനിലയില്‍നിന്ന് രണ്ട് കമ്ബികളാണ് താഴേക്ക് പതിച്ചത്. രണ്ടുപേരുടെയും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. സ്ത്രീയുടെ തലയില്‍നിന്ന് രക്തം വാർന്നൊഴുകുന്നുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സുരക്ഷാ വീഴ്ചയാണ് അപകടകാരണമെന്നും അവർ വ്യക്തമാക്കി.
കെട്ടിടനിർമാണത്തിനിടെ ഉപകരണങ്ങളോ മറ്റോ താഴേക്ക് വീഴാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരുന്നില്ല. കമ്ബി താഴെയുണ്ടായ ഷീറ്റിലേക്ക് വീണ ശേഷമാണ് യാത്രക്കാരുടെ മുകളിലേക്ക് പതിച്ചത്. തൊഴിലാളികളുടെ കൈയില്‍നിന്ന് കമ്ബി തെന്നി വീണതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നു.
Post a Comment